Thursday, May 23, 2024
spot_img

ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു

ബര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ബയേണ്‍ മ്യൂണിക്കാണ് വാര്‍ത്താറുപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. 2015 മുതല്‍ അല്‍ഷൈമേഴ്‌സ് ബാധിതനായി ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളാണ് മുള്ളര്‍.

ഭാര്യ ഉഷിയും മകളുമുള്‍പ്പെട്ടതാണ് മുള്ളറുടെ കുടുംബം. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായാണ് മുള്ളര്‍ വിശേഷിക്കപ്പെടുന്നത്. ലോകത്തെ എക്കാലത്തെയും പ്രമുഖ മുന്നേറ്റക്കാരാനായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 1970കളില്‍ ലോക ഫുട്‌ബോളില്‍ ജര്‍മനിയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയായിരുന്നു മുള്ളര്‍. 1970ല്‍ ബലന്‍ ദി ഓര്‍ പുരസ്‌കാരവും മുള്ളറെ തേടിയെത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles