Wednesday, May 15, 2024
spot_img

യൂണിവേഴ്‌സിറ്റി കോളേജിലേത് ഒറ്റപ്പെട്ട സംഭവം; ദുഷ്‌പേര് മാറ്റാനുള്ള പ്രചാരണത്തിനൊരുങ്ങി സിപിഎം

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തില്‍ പാര്‍ട്ടിക്കും എസ്എഫ്ഐയ്ക്കും എതിരേ ഉയരുന്ന പൊതുവികാരം മറികടക്കാന്‍ പ്രചാരണപരിപാടിക്കൊരുങ്ങി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. യൂണിവേഴ്‌സിറ്റി കോളേജിലേത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. വര്‍ഗസംഘടനകളിലടക്കം സാമൂഹികവിരുദ്ധരുടെ നുഴഞ്ഞുകയറ്റമുണ്ടാകാതിരിക്കാന്‍ ജാഗ്രതയോടെ ഇടപെടണമെന്ന് യോഗം നിര്‍ദേശിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെപേരില്‍ എസ്എഫ്ഐയ്ക്കും ഇടതുപക്ഷത്തിനുമെതിരേ കരുതിക്കൂട്ടിയുള്ള നീക്കമാണ് അരങ്ങേറുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടും ചില മാധ്യമങ്ങളടക്കം കടുത്തപ്രചാരണമാണ് നടത്തുന്നത്. ഇത് തുറന്നുകാട്ടുന്ന പ്രചാരണം പാര്‍ട്ടി നടത്തുമെന്നും. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിട്ടുള്ള മേല്‍ക്കൈ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും നിലനിര്‍ത്താമെന്ന് പ്രതീക്ഷിച്ചാണ് യുഡിഎഫ് സമരമെന്നുമാണ് യോഗത്തില്‍ വിലയിരുത്തിയത്.

Related Articles

Latest Articles