Friday, December 12, 2025

സർവ്വ കക്ഷിയോഗത്തിന് പിന്നാലെ ബിജെപി പ്രവർത്തകർക്ക് നേരെ വീണ്ടും ഗുണ്ടാ ആക്രമണം ; തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരുടെ വീട് അടിച്ചു തകർത്തു

തിരുവനന്തപുരം: കള്ളിക്കാട് അരുവികുഴില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ ആക്രമണം. ബിജെപി മേഖല പ്രസിഡന്റ് ദീപു,ഷിജു എന്നിവരുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവീടുകളുടേയും ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പ്രശ്‌നപരിഹാരത്തിന് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

Related Articles

Latest Articles