Saturday, December 20, 2025

സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വത്തില്‍ നിന്ന് വി എസിനെ ഒഴിവാക്കി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വത്തില്‍ നിന്ന് ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദനെ ഒഴിവാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം നല്‍കിയ 40 പേരുടെ പട്ടികയില്‍ വി എസിന്‍റ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

കേരളത്തില്‍ നിന്ന് പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും തോമസ് ഐസക്കിനെയും എ.വിജയരാഘവനേയും എളമരം കരീമിനേയും ഉള്‍പ്പെടുത്തിയിട്ടും വി.എസിനെ ഉള്‍പ്പെടുത്തിയില്ല. ഈ തിരഞ്ഞെടുപ്പില്‍ ഒന്‍പത് മണ്ഡലങ്ങളില്‍ വി.എസ് പ്രചരണത്തിന് എത്തുന്നുണ്ട്. താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് വി.എസിനെ ഒഴിവാക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.

2001 മുതലുളള തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്‍റെ പ്രചാരണത്തെ എല്ലാ അര്‍ത്ഥത്തിലും നയിച്ചിരുന്നത് വി.എസ് അച്യുതാനന്ദനായിരുന്നു. വിഎസിന്‍റെ താരമൂല്യം വോട്ടായി മാറുകയും ഒന്നിലേറെ തവണ അത് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു.

Related Articles

Latest Articles