Monday, April 29, 2024
spot_img

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കുറ്റപത്രം; ജീവപര്യന്തം വരെ ശിക്ഷ കിട്ടാന്‍ സാധ്യത

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. പ്രകൃതിവിരുദ്ധ പീഡനം, മാനഭംഗം എന്നീ കുറ്റങ്ങളും ചുമത്തിയതായി സൂചനയുണ്ട്. കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുണ്ട്. ഇതില്‍ 11 വൈദികരും, മൂന്ന് ബിഷപ്പുമാരും ഉള്‍പ്പെടുന്നു.

നാളെ പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യവാരം കൊച്ചി വഞ്ചി സ്ക്വയറിലെത്തി പതിനഞ്ച് ദിവസം കന്യാസ്ത്രീമാര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ബലാത്സംഗം നേരിട്ട കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീമാര്‍ സമരമിരുന്നതോടെ പൊതുസമൂഹവും പിന്തുണയുമായെത്തിയിരുന്നു.

Related Articles

Latest Articles