ശബരിമലയിൽ യുവതികൾ കയറണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി; സംസ്ഥാന ഘടകം പ്രതിസന്ധിയിൽ

ദില്ലി: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സിപിഎം കേരളം ഘടകത്തിന് പ്രതിസന്ധിയായി പാർട്ടി കേന്ദ്ര കമ്മിറ്റി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വിശാല ബെഞ്ചിന് വിട്ടതില്‍ എതിര്‍പ്പുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശനം സാധ്യമാക്കണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന 2018ലെ സുപ്രീംകോടതി വിധിയോട് കേന്ദ്ര കമ്മിറ്റിക്ക് യോജിപ്പാണ് ഉള്ളത്. യുവതീപ്രവേശം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിക്കളയുകയാണു വേണ്ടിയിരുന്നതെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.

തിരുവനന്തപുരത്ത് കഴിഞ്ഞ മാസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
വെബ്‌സൈറ്റിലൂടെയാണ് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് സിപിഎം പുറത്തുവിട്ടത്. ശബരിമല യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതോടെ മുന്‍ നിലപാടില്‍ നിന്നു പാര്‍ട്ടിയും സര്‍ക്കാരും പിന്നോട്ടുപോയിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടിൽ നിന്ന് പിന്നോട്ടില്ല എന്നാണ് കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പടുത്ത വേളയിൽ കേന്ദ്ര കമ്മിറ്റി നിലപാട് കേരളത്തിലെസിപിഎമ്മിന് വലിയ തലവേദനയാകും സൃഷ്ടിക്കുക.

B4 Admin

Recent Posts

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

45 minutes ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

24 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago