കൊടുമണ്‍: പത്തനംതിട്ട കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം-സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലും കല്ലേറിലും കൊടുമൺ സിഐ മഹേഷ് കുമാറിനും രണ്ട് പോലീസുകാർക്കും ഏതാനും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു.
സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെട്ടപ്പോഴാണ് സിഐക്ക് തലയ്ക്ക് പരിക്കേറ്റത്. രാവിലെ നേരിയ സംഘർഷം പ്രദേശത്തുണ്ടായപ്പോൾ തന്നെ ഇരുപാർട്ടികളുടേയും പ്രധാന നേതാക്കളടക്കം സ്ഥലത്ത് എത്തി. എന്നാൽ ഉച്ചക്ക് ശേഷം പ്രവർത്തകർ തമ്മിൽ കല്ലും സോഡാ കുപ്പികളും വലിച്ചെറിഞ്ഞത് സംഘർഷാവസ്ഥ ഉണ്ടായതോടെയുള്ള സംഘർഷം നിയന്ത്രിക്കാനായാണ് പോലീസ് ഇടപെട്ടത്. ഇതിനിടെയാണ് മഹേഷ് കുമാറിനും പോലീസുകാർക്കും തലക്ക് പരിക്കേറ്റത്.
മറ്റ് പാര്‍ട്ടികള്‍ക്ക് പാനലോ സ്ഥാനാര്‍ഥികളോ ഉണ്ടായിരുന്നില്ല. സിപിഎമ്മും സിപിഐയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്നതിനാല്‍ ഇരുപാര്‍ട്ടികളിലേയും നിരവധി പ്രവർത്തകർ വോട്ടെടുപ്പ് നടന്ന അങ്ങാടിക്കൽ എസ്എൻവി സ്കൂൾ പരിസരത്ത് രാവിലെ മുതൽ തമ്പടിച്ചിരുന്നു.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…