Wednesday, September 23, 2026

കൊടുമണ്‍ സർവീസ് ബാങ്ക് തിരഞ്ഞെടുപ്പിനിടെ സി.പി.എം, സി.പി.ഐ കൂട്ടത്തല്ല് ; പോലീസുകാരുൾപ്പെടെ നിരവധിപേർക്ക് പരിക്ക്

കൊടുമണ്‍: പത്തനംതിട്ട കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം-സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലും കല്ലേറിലും കൊടുമൺ സിഐ മഹേഷ് കുമാറിനും രണ്ട് പോലീസുകാർക്കും ഏതാനും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു.

സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെട്ടപ്പോഴാണ് സിഐക്ക് തലയ്ക്ക് പരിക്കേറ്റത്. രാവിലെ നേരിയ സംഘർഷം പ്രദേശത്തുണ്ടായപ്പോൾ തന്നെ ഇരുപാർട്ടികളുടേയും പ്രധാന നേതാക്കളടക്കം സ്ഥലത്ത് എത്തി. എന്നാൽ ഉച്ചക്ക് ശേഷം പ്രവർത്തകർ തമ്മിൽ കല്ലും സോഡാ കുപ്പികളും വലിച്ചെറിഞ്ഞത് സംഘർഷാവസ്ഥ ഉണ്ടായതോടെയുള്ള സംഘർഷം നിയന്ത്രിക്കാനായാണ് പോലീസ് ഇടപെട്ടത്. ഇതിനിടെയാണ് മഹേഷ് കുമാറിനും പോലീസുകാർക്കും തലക്ക് പരിക്കേറ്റത്.

മറ്റ് പാര്‍ട്ടികള്‍ക്ക് പാനലോ സ്ഥാനാര്‍ഥികളോ ഉണ്ടായിരുന്നില്ല. സിപിഎമ്മും സിപിഐയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്നതിനാല്‍ ഇരുപാര്‍ട്ടികളിലേയും നിരവധി പ്രവർത്തകർ വോട്ടെടുപ്പ് നടന്ന അങ്ങാടിക്കൽ എസ്എൻവി സ്കൂൾ പരിസരത്ത് രാവിലെ മുതൽ തമ്പടിച്ചിരുന്നു.

Related Articles

Latest Articles