Monday, June 17, 2024
spot_img

പരസ്യ പ്രതിഷേധത്തിനു തരംതാഴ്ത്തൽ നടപടി ;കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി ജില്ല കമ്മിറ്റിയിലേക്ക്

കോഴിക്കോട് : കുറ്റ്യാടി എം എല്‍ എ കെ പി കുഞ്ഞമ്മദ്കുട്ടിക്കെതിരെ സിപിഎം തരംതാഴ്ത്തൽ നടപടി. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ പി കുഞ്ഞമ്മദ്കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധങ്ങളിലാണ് ഈ നടപടി. ഇത് സംബന്ധിച്ച ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗാകാരത്തിന് അയച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കുറ്റ്യാടി സീറ്റ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനായിരുന്നു സി പി എമ്മിന്റെ ആദ്യ തീരുമാനം.എന്നാൽ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഖ്ബാല്‍ മത്സര രംഗത്ത് ഇറങ്ങുകയും ചെയ്തു. ഇതിനെതിരെ സി പി എമ്മിലെ ഒരു വിഭാഗം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് മറ്റ് മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ സാധ്യതക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ സി പി എം തീരുമാനം പുനഃപരിശോധിക്കുകും കുഞ്ഞമ്മദ്കുട്ടിക്ക് സീറ്റ് നല്‍കുകയുമായിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ കുഞ്ഞമ്മദ്കുട്ടിക്ക് കഴിഞ്ഞു.

എന്നാല്‍ സിപിഎം പാര്‍ട്ടി തീരുമാനത്തിനെതിരായി നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കുഞ്ഞമ്മദ്കുട്ടിയുടെ സ്ഥാനാര്‍ഥി മോഹമാണന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ. എളമരം കരീം, എ കെ ബാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് തീരുമാനം എടുത്തത്. നടപടിക്കെതിരെ കുഞ്ഞമ്മദ് കുട്ടി സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles