കണ്ണൂർ : സിപിഎമ്മിന് നാണക്കേടായി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിലടക്കം വോട്ട് ചോർച്ച ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ ബിജെപിയ്ക്ക് ലഭിച്ച വോട്ടിനേക്കാൾ വോട്ട് വിഹിതം കൂടുതലാണ് ഇത്തവണ പിണറായി വിജയൻറെ ബൂത്തിൽ ലഭിച്ചിരിക്കുന്നത്.
2019ൽ ബിജെപിക്ക് കിട്ടിയ 53 വോട്ട് ഇത്തവണ 115 വോട്ടായി ഉയരുകയായിരുന്നു. അതേസമയം, ബൂത്തിൽ എൽ.ഡി.എഫ് ലീഡ് കുറയുകയും ചെയ്തു. 2019ൽ എൽ.ഡി.എഫിന് 517 വോട്ട് ലഭിച്ചത് ഇത്തവണ 407 വോട്ടുകളായി കുറയുകയായിരുന്നു. 2009ൽ 3.89 ലക്ഷം, 2014-ൽ 4.27 ലക്ഷം 2019-ൽ 4.35 ലക്ഷം എന്നിങ്ങനെയാണ് കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പെട്ടിയിൽ വീണ വോട്ടുകൾ. വോട്ട് വിഹിതം യഥാക്രമം 45.1%, 45.2%, 40.05% ആണ്. 2014-ൽ ഇടത് സ്ഥാനാർഥിയായ പി.കെ. ശ്രീമതിയാണ് വിജയിച്ചതെങ്കിലും വോട്ട് ശതമാനത്തിൽ പോയിന്റ് ഒരു ശതമാനം മാത്രമാണ് വർധനവുണ്ടാക്കാനായത്.

