cpm-sarith
മാള:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പുത്തന്‍ചിറ പിണ്ടിയത്ത് സരിത്തിനെതിരെയാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്കൂൾ കഴിഞ്ഞു വന്ന രണ്ട് കുട്ടികളെ ആള് താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് കൊടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്നുപോയ കുട്ടികള്‍ രക്ഷിതാക്കളോട് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ മാള പോലീസില്‍ പരാതി നല്കി. എന്നാല്‍ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സജീവ സിപിഎം പ്രവര്‍ത്തകനാണ് സരിത്ത്. പിണറായി എന്നാണ് നാട്ടില്‍ സരിത്തിനെ വിളിക്കുന്നത്. മദ്യപിച്ച് അയല്‍വാസികളെ ശല്യം ചെയ്യുന്നത് ഇയാളുടെ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…