Monday, September 28, 2026

വീണ്ടും ലൗ ജിഹാദ്; ഹിന്ദുവെന്ന വ്യാജേന പെൺകുട്ടികളെ വലയിലാക്കി; സത്യാവസ്ഥ പുറത്തായപ്പോൾ യുവതിയെ പറ്റിച്ച് നാടുവിട്ട് മതതീവ്രവാദി

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ലൗ ജിഹാദ്. ഹിന്ദുവെന്ന വ്യാജേന വസീം എന്ന യുവാവ് നിരവധി പെൺകുട്ടികളെ വഞ്ചിച്ചതായി പോലീസ്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം.

ലഹർപൂർ സ്വദേശിയായ അർജുൻ എന്ന പേരിലാണ് ഇയാൾ പെൺകുട്ടികളുമായി അടുക്കുന്നത്. വിവാഹം കഴിച്ചശേഷം നാടുവിടുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ വഞ്ചനയെ തുടർന്ന് നിരവധി പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്.

സീതാപൂരിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതിലൂടെയാണ് വസീമിന്റെ ആൾമാറാട്ട കഥ പുറം ലോകം അറിഞ്ഞത്. പെൺകുട്ടിയുമായുള്ള വിവാഹശേഷം ഇയാൾ ഹിന്ദു യുവാവല്ലെന്നും പേര് വസീമാണെന്നും മനസിലാക്കിയ യുവതി വിവാഹമോചനം ആവശ്യപ്പെട്ടു.

എന്നാൽ ഇയാൾ അതിന് കൂട്ടാക്കിയില്ല. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതിപ്പെട്ടു. ഇതോടെ ഇയാൾ നാടുവിടുകയായിരുന്നു. പ്രതിയ്‌ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles