Monday, October 26, 2026

ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കുട്ടികളെ വിളിച്ചുകൊണ്ട് പോയി വീഡിയോ കാണിച്ച് പീഡന ശ്രമം; പേടിച്ചോടി സ്‌കൂൾ കുട്ടികൾ, സിപിഎം പ്രവര്‍ത്തകനെതിരെ കേസ്, പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി ഒളിവിൽ

മാള:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പുത്തന്‍ചിറ പിണ്ടിയത്ത് സരിത്തിനെതിരെയാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്കൂൾ കഴിഞ്ഞു വന്ന രണ്ട് കുട്ടികളെ ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് കൊടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്നുപോയ കുട്ടികള്‍ രക്ഷിതാക്കളോട് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ മാള പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സജീവ സിപിഎം പ്രവര്‍ത്തകനാണ് സരിത്ത്. പിണറായി എന്നാണ് നാട്ടില്‍ സരിത്തിനെ വിളിക്കുന്നത്. മദ്യപിച്ച് അയല്‍വാസികളെ ശല്യം ചെയ്യുന്നത് ഇയാളുടെ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Latest Articles