Thursday, November 26, 2026

വാക്‌സിനെ ചൊല്ലി കുട്ടനാട്ടിൽ തർക്കം; ഡോക്ടർക്ക് മർദ്ദനമേറ്റു,സിപിഎം നേതാക്കൾക്കെതിരെ കേസ്

ആലപ്പുഴ: കുട്ടനാട്ടിൽ കോവിഡ് വാക്‌സിൻ വിതരണത്തിനിടയിലെ തർക്കത്തിൽ ഡോക്‌ടർക്ക് മർദ്ദനമേറ്റു. . കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ഡോക്‌ടർ ശരത് ചന്ദ്രബോസിനെ മർദ്ദിച്ചതിന് സിപിഎം നേതാക്കൾക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മിച്ചമുള‌ള വാക്‌സിൻ വിതരണം ചെയ്യുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായുള‌ള തർക്കത്തിനൊടുവിലായിരുന്നു മർദ്ദനം. എന്നാൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്‌തതെന്നും ഡോക്‌ടറെ മർദ്ദിച്ചിട്ടില്ലെന്നും കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് എൽ.സി സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർ പറഞ്ഞു. എന്നാൽ തന്നെ മുറിയിൽ പൂട്ടിയിടാൻ ശ്രമിച്ചെന്നും കൈയ്യേറ്റം ചെയ്തുവെന്നും ഡോക്ടർ പറഞ്ഞു

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles