കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിന് സമീപം ആലങ്ങാട് സി.പി.എം നേതാവിന്റെ സഹോദരന്‍ തണ്ണീര്‍ത്തടം നികത്തുന്നതായി പരാതി.
ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങയിലുള്ള സി.പി.എം ഏരിയ സെക്രട്ടറി എം.കെ.ബാബുവിന്റെ സഹോദരന്‍ എം.കെ.ജബ്ബാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമോ നല്കിട്ടുണ്ട് .
നാട്ടുകാര്‍ വിവരമറിയുന്നതിന് മുന്‍പ് നൂറിലധികം ലോഡ് മണ്ണ് തള്ളിയിരുന്നു. രാസമാലിന്യമടക്കം കലര്‍ന്ന മണ്ണാണ് നികത്തലിന് ഉപയോഗിച്ചതെന്നും ആരോപണമുയരുന്നുണ്ട്.
തണ്ണീര്‍ത്തടത്തില്‍ തള്ളിയ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യണമെന്ന ശക്തമായ ആവശ്യത്തിലാണ് ജനങ്ങൾ .

