Wednesday, January 7, 2026

ഇനിയും മുഖം തിരിച്ചിട്ട് കാര്യമില്ല; ജനങ്ങൾ വന്ദേ ഭാരതിനെ സ്വീകരിച്ച് കഴിഞ്ഞു! കന്നിയാത്രയിൽ കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിച്ച് സിപിഎം നേതാക്കള്‍; ലോക്കോ പൈലറ്റിനെ പൊന്നാടയണിച്ച് എം.വി.ജയരാജൻ

കണ്ണൂർ : കന്നിയാത്രയിൽ കണ്ണൂരിലെത്തിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും സംഘവും. എം.വി.ജയരാജൻ ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.വി.സുമേഷ് എംഎൽഎയും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും സിപിഎം ഏരിയാ കമ്മിറ്റി അംഗം ഒ.കെ.വിനീഷും വന്ദേഭാരതിനെ സ്വീകരിക്കാനെത്തി.

അഞ്ച് മിനിറ്റോളം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ട്രെയിനിലെ സി 1, സി 2 കോച്ചുകളിൽ കയറിയ നേതാക്കൾ, ക്ഷണിക്കപ്പെട്ട യാത്രക്കാരോടും ഉദ്യോഗസ്ഥരോടും കുശലാന്വേഷണം നടത്തി. തലശ്ശേരിയിൽ നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണി പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പയ്യന്നൂരിൽ ട്രെയിനിനെ സ്വീകരിക്കാൻ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും എത്തിയിരുന്നു.

Related Articles

Latest Articles