തിരുവനന്തപുരം- ജോസഫ് മാഷിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി 13 വർഷം കേരളത്തിൽ ഒളിവിൽ കഴിഞ്ഞുവെന്നത് സമാധാന പ്രേമികളെ ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മട്ടന്നൂരിൽ ആയിരുന്നു പ്രതിയുടെ ഒളിജീവിതമെന്നത് മാർക്സിസ്റ്റ് പാർട്ടിക്ക് ഭീകരവാദികളോടുള്ള മൃദുസമീപനവും രഹസ്യ ബന്ധവുമാണ് തെളിയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്. പൊലീസിനെ നിർവീര്യമാക്കി രാഷ്ട്രീയ ഇടപെടലിലൂടെ ഭീകരവാദികൾക്ക് സംരക്ഷണം നൽകുകയാണ് മാർക്സിസ്റ്റ് പാർട്ടിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
ജോസഫ് മാഷിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച വൃഗ്രത പ്രതിയെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ട് കാണിച്ചില്ലന്ന് മുരളീധരൻ ചോദിച്ചു. കേരളം അന്താരാഷ്ട്ര ഭീകരവാദികളുടെ ഒളിത്താവളം ആകുമോ എന്ന് സാധാരണക്കാർക്ക് ഭയമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…