തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സിപിഎം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനാക്കാനും ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സനാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി.
അതേസമയം സിപിഎംവിട്ടു കോൺഗ്രസിലേക്കു മടങ്ങിയ ചെറിയാൻ ഫിലിപ്പിനെയാണ് ഖാദി ബോർഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് നിയമനം നിഷേധിക്കുകയായിരുന്നു. പുസ്തകമെഴുതുന്ന തിരക്കിലാണെന്ന വിശദീകരണത്തിന് ആഴ്ചകള്‍ക്കപ്പുറം ഇടത് ചേരി വിട്ട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു.
ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. നവംബർ 13 ന് നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ഭരണ സമിതിയുടെ കാര്യം നാളെ തീരുമാനിക്കും.
മാത്രമല്ല ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവേശത്തില്‍ ഖാദി ബോർഡിലേത് അപ്രധാന സ്ഥാനമാണെന്ന് ആരോപിച്ച ചെറിയാന്‍ ഫിലിപ്പിനുള്ള മറുപടി കൂടിയാണ് പാർട്ടിയുടെ മുതിർന്ന നേതാവായ പി ജയരാജനെ അതേസ്ഥാനത്ത് നിയമിച്ചുള്ള തീരുമാനത്തിലൂടെ സിപിഐഎം ലക്ഷ്യം വെയ്ക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചന.
CPM decided to appoint P Jayarajan as Khadi Board vice chairman

