Sunday, June 16, 2024
spot_img

‘സ്വപ്നയുടെ വെളിപ്പെടുത്തലിൽ സിപിഎം സംസ്ഥാന സെകട്ടറി എം.വി ഗോവിന്ദൻ മറുപടി പറയണം’! ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്

തൃശൂർ : സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ നടുങ്ങി കേരള രാഷ്ട്രീയം. വെളിപ്പെടുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആരാണ് വിജയ് പിള്ളയെന്നും 30 കോടി എന്ന വൻ തുക കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ് എന്താണെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്ന മുൻപു പറഞ്ഞത് പല കാര്യങ്ങളും പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വിജയ് പിള്ള ആരാണെന്നും അയാളെ എന്തിനയച്ചു എന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും. എല്ലാത്തിനും എം.വി.ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വിജയ് പിള്ള എന്ന ഇടനിലക്കാരനെ വഴി സ്വര്‍ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണമാണ് ഇന്ന് വൈകുന്നേരം ഫേസ്ബുക് ലൈവിൽ വന്ന് സ്വപ്ന സുരേഷ് ഉന്നയിച്ചത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടി വാഗ്ദാനം ചെയ്തുവെന്നാണ് സ്വപ്ന ആരോപിക്കുന്നത്..

Related Articles

Latest Articles