Ganamela
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി സഖാക്കൾ. മെഗാ തിരുവാതിരയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് പിന്നാലെ സിപിഎമ്മിന്റെ ഗാനമേള. സിപിഎം തിരുവനന്തപുരം ജില്ലാ വേദിയിൽ സമാപന സമ്മേളനത്തിന് (CPM Session In Trivandrum) മുന്നോടിയായാണ് ഗാനമേള നടത്തിയത്. സിനിമാ ഗാനങ്ങളും സിപിഎം ഗാനങ്ങളും വേദിയിലെത്തിയതോടെ മാനദണ്ഡങ്ങൾ ലംഘിച്ച് സഖാക്കളും ആവേശത്തിലായി. സിപിഎം ജില്ലാ പ്രതിനിധികളും നേതാക്കളും റെഡ് വോളന്റിയർമാരുമെല്ലാം ഗാനമേള കൂട്ടംചേർന്ന് ആസ്വദിക്കുകയിരുന്നുവെന്നാണ് വിവേകം
ടിപിആർ 30 കടന്ന ജില്ലകളിൽ ആൾക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് ഗാനമേള സംഘടിപ്പിച്ചത്. 50 പേരിൽ താഴെയാണ് പങ്കെടുക്കുന്നതെങ്കിലും യോഗങ്ങൾ അനുവദിക്കില്ലെന്നും നേരത്തെ തീരുമാനിച്ച യോഗങ്ങൾ മാറ്റിവയ്‌ക്കണമെന്നും കളക്ടറുടെ നിർദ്ദേശമുണ്ട്. മൂന്ന് ദിവസമായി ടിപിആർ 30ന് മുകളിലുള്ള തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും പരിപാടികളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്.
മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. വിവാഹം, സംസ്‌കാര ചടങ്ങുകൾ എന്നിവയ്‌ക്ക് പരമാവധി 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. ഈ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് പ്രതിനിധികൾ മാത്രം 250 ൽ അധികം പേർ പങ്കെടുത്ത സിപിഎം സമ്മേളനം നടന്നത്.അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ കോവിഡ് പ്രോട്ടോക്കോൾ പോലും വകവയ്ക്കാതെ സിപിഎം മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ഇത് വൻ വിവാദമായിരുന്നു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…