Tuesday, January 6, 2026

കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ; തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിൽ, വിള്ളൽ വർദ്ധിച്ച്
വരുന്നെന്ന് സമീപവാസികൾ

കൊച്ചി : കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കാണപ്പെട്ടു . ആലുവ ബൈപാസിനോട് ചേർന്നു നിൽക്കുന്ന പില്ലർ നമ്പർ 44ലാണ് തൂണിൽ വിടവ് കണ്ടത്. തൂണിന്റെ പ്ലാസ്റ്ററിലാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത് . തറയിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ ദൃശ്യമായത്.

ചെറിയ തോതിൽ വിള്ളൽ കാണാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. എന്നാൽ ഇത് ക്രമേണെ വർദ്ധിച്ച് വരുന്നെന്ന സംശയം പ്രകടിപ്പിച്ച് സമീപവാസികൾ. വിള്ളൽ ശ്രദ്ധയിൽ പെട്ടിരുന്നെന്നും എന്നാൽ അത് തൂണിന്റെ ഘടനയെ ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്നും കെ എം ആർ എൽ അധികൃതർ അറിയിച്ചു.

Related Articles

Latest Articles