Thursday, January 1, 2026

സ്കേറ്റിംഗിനിടെ അമിത വേഗതയിൽ എത്തിയ കാറ് ഇടിച്ച് തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം :തലസ്ഥാനത്ത് സ്കേറ്റിങ്ങിനിടെ അമിത വേഗതയിൽ എത്തിയ കാറ് യുവാവിനെ ഇടിച്ച് തെറിപ്പിച്ചു.കഴക്കൂട്ടത്താണ് അപകടം ഉണ്ടായത്.യുവാവിന് ദാരുണാന്ത്യം.

ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപം രാത്രി ഏഴു മണിയോടെയാണ് അപകടം നടന്നത്.സ്കേറ്റിങ്ങിനിടെ അമിത വേഗതയിൽ എത്തിയ കാറ് യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത് എന്നാണ് ലഭിച്ച വിവരം.

Related Articles

Latest Articles