Categories: cricketSports

നേർച്ച നിറവേറ്റി; പളനി മുരുകന് മുന്നിൽ മൊട്ടയടിച്ച് ഇന്ത്യയുടെ സ്വന്തം നട്ടു

ചെന്നൈ: ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ തെക്കേ ഇന്ത്യയുടെ അഭിമാന താരം നടരാജൻ പളനി മുരുക ക്ഷേത്രത്തിൽ പോയി തല മൊട്ടയടിച്ചു. പളനി മുരുക ക്ഷേത്രത്തിൽ പോയി തല മൊട്ടയടിച്ച് തന്റെ നേർച്ച പൂർത്തിയാക്കിയ നടരാജന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നേർച്ചയ്ക്ക് ശേഷം ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയതിന് ശേഷമാണ് നടരാജൻ മടങ്ങിയത്.

ഒരേ പരമ്പരയിൽ തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച ഏക ഇന്ത്യൻ താരമാണ് നടരാജൻ. ഡിസംബർ രണ്ടിന് കാൻബെറയിലായിരുന്നു നടരാജന്റെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റ ടൂർണമെന്റിൽത്തന്നെ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും ടീം മാനേജ്മെന്റിന്റെയും ആരാധകരുടെയും ഇഷ്ടം പിടിച്ചുവാങ്ങിയ താരമാണ് നടരാജൻ.

സേലം ജില്ലയിലെ ചിന്നപ്പാംപട്ടിയെന്ന ചെറു ഗ്രാമത്തില്‍ നിന്നാണ് നടരാജന്‍ ഇപ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന താരത്തിന്റെ കരിയര്‍ മാറ്റി മറിച്ചത് കഴിഞ്ഞ സീസണിലെ ഐപിഎല്ലായിരുന്നു.

admin

Recent Posts

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപധിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

19 mins ago

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

51 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

2 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

2 hours ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

2 hours ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago