Kerala

പറമ്പിൽ അനുവാദമില്ലാതെ വഴികെട്ടിയടച്ചു; വീട്ടമ്മക്ക് അയൽവാസികളുടെ ക്രൂരമർദ്ദനം

ശാസ്താംകോട്ട: നടവഴി കെട്ടിയടച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളൂരുപ്പ് യൂണിറ്റ് ട്രഷറർ കൂടിയായ പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ ശങ്കരവിലാസത്തിൽ കുമാരിഷീലയ്ക്കാണ് മർദനമേറ്റത്.

വ്യാഴാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം നടന്നത്. മക്കൾ വിദേശത്തായതിനാൽ വിധവയായ കുമാരിഷീല ഒറ്റയ്ക്കാണ് താമസം. ഇവരുടെ പറമ്പിലൂടെ പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിന് കനാലിനു കുറുകെ സ്ലാബിട്ട് കാലങ്ങളായി വഴിയുണ്ട്. ഈ വഴി സമീപവാസി കെട്ടിയടച്ചു.ഇത് സംബന്ധിച്ച് നൽകിയ പരാതിയെത്തുടർന്ന് പഞ്ചായത്ത് നിർമാണം വിലക്കുകയും കെട്ടിയഭാഗം പൊളിച്ചുകളയുകയും ചെയ്തിരുന്നതായി കുമാരിഷീല പറഞ്ഞു.

എന്നാൽ സമീപവാസി വീണ്ടും വഴിയടച്ച് മതിൽ കെട്ടുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ മുന്നുപേർ ചേർന്ന് ചവിട്ടി താഴെയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. കമ്പിപ്പാരപോലുള്ള മരകായുധം ഉപയോഗിച്ച് സമീപവാസി കുമാരി ഷീലയെ ആക്രമിക്കാൻ വന്നുവെന്നും എന്നാൽ കുതറിമാറിയതിനാൽ തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്ന് ഷീല പറയുന്നു. നിലവിൽ ഷീലയുടെ കൈയ്ക്ക് ആഴത്തിൽ മുറിവുണ്ട്. ഇവരെ മർദിക്കുന്നതും തള്ളിയിടുന്നതും സമീപത്തുനിന്ന് ശേഖരിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങളിലുമുണ്ട്.

സംഭവത്തെ തുടർന്ന് ശാസ്താംകോട്ട പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ശക്തമായ നടപടി സ്വീകരിച്ചിട്ടില്ലായെന്നു കുമാരി ഷീല പറഞ്ഞു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago