തിരുവനന്തപുരം: 48 മണിക്കൂർ നീളുന്ന പണിമുടക്കിന്റെ രണ്ടാം ദിവസത്തിൽ ഇന്ന് സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഇന്നലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടെങ്കിലും, മാളുകളും സൂപ്പെർമാർക്കറ്റുകളും തുറന്ന് പ്രവർത്തിച്ചു. ഇത് സാധാരണക്കാരായ കച്ചവടക്കാരെ കഷ്ടത്തിലാക്കാനുള്ള സമരമാണെന്നും അവർ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നതിന് സാധാരണക്കാർക്കും അവകാശമുണ്ട്, അത് കുത്തകമുതലാളിമാർക്ക് അടിയറവ് വയ്ക്കാൻ ഉദ്ദേശമില്ലെന്നും സംഘടന വ്യക്തമാക്കി.
പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ സമരാനുകൂലികൾ സംസ്ഥാനത്ത് പലയിടത്തും ആക്രമം അഴിച്ചുവിട്ടിരിന്നു. കടകൾ തുറക്കാനോ, സാധാരണക്കാരെ യാത്രചെയ്യാനോ, ജോലി ചെയ്യാൻ തയ്യാറായ ജീവനക്കാരെ സ്ഥാപനങ്ങളിലേക്ക് കയറാനോ അവർ സമ്മതിച്ചിരുന്നില്ല. പണിമുടക്കിന്റെ ആദ്യ ദിനം തീർത്തും ജനജീവിതം ദുസ്സഹമാക്കി.

