Saturday, May 4, 2024
spot_img

വിജേഷ് പിള്ളയുടെ പരാതി; സ്വപ്നക്ക് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

കണ്ണൂർ : വിജേഷ് പിള്ളയുടെ പരാതിയിൽ സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.വിജേഷ് പിള്ള ഡിജിപിയ്ക്ക് നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. അന്വേഷണ ചുമതല കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിനായിരിക്കും. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ നിന്നും പിന്മാറാൻ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് വിജേഷ് പരാതി നൽകിയത്.

സാധാരണഗതിയിൽ പരാതി നൽകുമ്പോൾ ജില്ലയിലെ ലോക്കൽ പൊലീസിനെ കൊണ്ടാണ് അന്വേഷിക്കുന്നത്. അത് മറികടന്നുകൊണ്ടാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്.നേരത്തെ കെ ടി ജലീലിന്റെ പരാതിയിലും സർക്കാർ സ്വീകരിച്ച നിലപാട് ഇതാണ്. പരാതിക്കാരൻ കണ്ണൂരിൽ നിന്നുമായത് കൊണ്ട് കേസ് കേരളത്തിലെ ഏജൻസികളാകും അന്വേഷിക്കുക.

Related Articles

Latest Articles