Wednesday, January 7, 2026

“ക്രിസ്റ്റ്യാനോയ്ക്ക് ഡബിള്‍”; നിങ്ങള്‍ക്കായി ഇനി കാത്തിരിക്കാനാവില്ല; സന്തോഷവാര്‍ത്ത പങ്കുവച്ച് താരം

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി അറിയിച്ചത്. ജോര്‍ജിനയുടെ സ്‌കാനിങ്ങിന്റെ അള്‍ട്രാസൗണ്ട് ചിത്രങ്ങളടക്കം റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

റൊണാള്‍ഡോ തന്റെ നാല് മക്കളുമായി നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. റൊണാള്‍ഡോയ്ക്കും ജോര്‍ജിനയ്ക്കും മൂന്നു വയസുകാരി അലന എന്ന ഒരു കുട്ടി കൂടിയുണ്ട്. റൊണാള്‍ഡോയ്ക്ക് നേരത്തെ തന്നെ 11 വയസുകാരന്‍ ക്രിസ്റ്റിയാനോ ജൂനിയര്‍, ഇരട്ടകളായ ഇവ, മറ്റിയോ എന്നീ കുട്ടികളുണ്ട്. അതേസമയം രണ്ട് ദിവസം മുൻപ് ലിവര്‍പൂളിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഏറ്റെടുത്തിരിന്നു.

Related Articles

Latest Articles