Kerala

ഇത് കേരളം വരുത്തിവച്ച ദുരന്തം; പരിസ്ഥിതി ലോല മേഖലകളിൽ വ്യാപകമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ; കേന്ദ്ര നിർദ്ദേശം അവഗണിക്കുന്നു; രൂക്ഷ വിമർശനവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

ദില്ലി: കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിഗണിച്ച് സംസ്ഥാനസർക്കാർ അപകട മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമർശനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും. ഇത് കേരളം വരുത്തിവച്ച ദുരന്തമെന്ന് വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്രയാദവ് ദില്ലിയിൽ പറഞ്ഞു. പരിസ്ഥിതി ലോല മേഖലകൾ സംരക്ഷിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു. ഇത്തരം മേഖലകളിൽ വ്യാപകമായി അനധികൃത കുടിയേറ്റവും ഖനന പ്രവർത്തനങ്ങളും നടക്കുന്നു. ഇതിന് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നേതൃത്വവും പിന്തുണയുമുണ്ട്.

പരിസ്ഥിതി ലോല മേഖലകൾ സംരക്ഷിക്കാൻ സംസ്ഥാന സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ട് ഉടൻ ആവശ്യപ്പെടും. കേന്ദ്ര റിപ്പോർട്ടുകളെ സംസ്ഥാനം അവഗണിക്കുന്നു. കേരളത്തിന് വിനോദ സഞ്ചാരത്തിനായി പ്രത്യേകം സോണുകളില്ലെന്നും അനധികൃത താമസവും ഖനന പ്രവർത്തനങ്ങളും ഉടൻ നിർത്തലാക്കാൻ നടപടി .സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പരിസ്ഥിതി ലോല മേഖലകൾക്കായി കേരളം പ്രത്യേക പദ്ധതി തയ്യാറാകണമെന്നും അദ്ദേഹം .ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂലൈ 30 നാണ് നാടിനെ നടുക്കിയ ഉരുൾപൊട്ടൽ വയനാട് ചൂരൽമലയിൽ ഉണ്ടായത്. ഇതുവരെ 360 പേരാണ് മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കണ്ടെത്താനായില്ല. നൂറിലധികം മൃതദേഹങ്ങളാണ് തിരിച്ചറിയാൻ കഴിയാതെ കൂട്ട സംസ്‌കാരം നടത്തിയത്. രക്ഷാപ്രവർത്തനം ആറാം ദിവസവും തുടരുകയാണ്. മൂന്നു സേനാവിഭാഗങ്ങളടക്കം എല്ലാ ഏജൻസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്

B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

5 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

5 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

5 hours ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

5 hours ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago