ഇടുക്കി: പഞ്ചാലിമേട്ടിലെ റവന്യുഭൂമിയില്‍ അനധികൃതമായി കയ്യേറി നാട്ടിയ കുരിശുകളില്‍ മൂന്നെണ്ണം നീക്കി. പള്ളി അധികൃതര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയതായി സ്ഥാപിച്ച വലിയ മരക്കുരിശുകള്‍ നീക്കം ചെയ്തത്. ഭൂമി കയ്യേറി സ്ഥാപിച്ച 17 കുരിശുകളും മൂന്നു ദിവസത്തിനകം നീക്കണമെന്നായിരുന്നു കണയങ്കവയല്‍ കത്തോലിക്കാ പള്ളി അധികൃതര്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയ നോട്ടിസ്.
അതേസമയം കുരിശു വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് വിഎച്ച്പി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍. നാളെ കെ പി ശശികലയുടെ നേതൃത്വത്തില്‍ പാഞ്ചാലിമേട്ടിലേക്ക് മാര്‍ച്ച് നടത്തും
ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടില്‍ കുരിശുനാട്ടി കയ്യേറ്റം നടത്തുന്നുവെന്ന വാര്‍ത്ത വിവമ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇവിടുത്തെ റവന്യൂ ഭൂമിയാണ് കിലോമീറ്ററുകള്‍ ദൂരം കുരിശുനാട്ടി ക്രൈസ്തവ സംഘടനകള്‍ കൈയ്യേറിയിരിക്കുന്നത് .
മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. അതിലുപരി പഞ്ചപാണ്ഡവന്മാരുമായി ബന്ധപ്പെട്ട കബകളുറങ്ങുന്ന ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലിക്കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകളുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…