Tuesday, May 14, 2024
spot_img

പ്രതിഷേധത്തിന്റെ ശൂലമുനയ്ക്കുമുന്നില്‍ പള്ളി അധികൃതര്‍ മുട്ടുമടക്കി: പാഞ്ചാലിമേട്ടിലെ മരക്കുരിശുകള്‍ നീക്കം ചെയ്തു

ഇടുക്കി: പഞ്ചാലിമേട്ടിലെ റവന്യുഭൂമിയില്‍ അനധികൃതമായി കയ്യേറി നാട്ടിയ കുരിശുകളില്‍ മൂന്നെണ്ണം നീക്കി. പള്ളി അധികൃതര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയതായി സ്ഥാപിച്ച വലിയ മരക്കുരിശുകള്‍ നീക്കം ചെയ്തത്. ഭൂമി കയ്യേറി സ്ഥാപിച്ച 17 കുരിശുകളും മൂന്നു ദിവസത്തിനകം നീക്കണമെന്നായിരുന്നു കണയങ്കവയല്‍ കത്തോലിക്കാ പള്ളി അധികൃതര്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയ നോട്ടിസ്.

അതേസമയം കുരിശു വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് വിഎച്ച്പി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍. നാളെ കെ പി ശശികലയുടെ നേതൃത്വത്തില്‍ പാഞ്ചാലിമേട്ടിലേക്ക് മാര്‍ച്ച് നടത്തും

ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടില്‍ കുരിശുനാട്ടി കയ്യേറ്റം നടത്തുന്നുവെന്ന വാര്‍ത്ത വിവമ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇവിടുത്തെ റവന്യൂ ഭൂമിയാണ് കിലോമീറ്ററുകള്‍ ദൂരം കുരിശുനാട്ടി ക്രൈസ്തവ സംഘടനകള്‍ കൈയ്യേറിയിരിക്കുന്നത് .

മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. അതിലുപരി പഞ്ചപാണ്ഡവന്മാരുമായി ബന്ധപ്പെട്ട കബകളുറങ്ങുന്ന ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലിക്കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകളുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്.

Related Articles

Latest Articles