റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. അതേസമയം മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ചതായി സിആർപിഎഫ് അറിയിച്ചു. ഇന്ന് രാവിലെ ജാർഖണ്ഡിലെ ബെൽബ പ്രദേശത്തുവെച്ചായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതശരീരങ്ങളിൽ നിന്ന് എകെ 47 തോക്കും, പൈപ്പ് ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആർപിഎഫ് സംഘത്തിനെതിരെയായിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം.

