കശ്മീർ: ജമ്മു കശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമികളിൽ ഒരാളെ സുരക്ഷാ സേന വധിച്ചതായാണ് റിപ്പോർട്ട്.
അഞ്ച് മണിയോട് കൂടിയാണ് വെടിവപ്പാരംഭിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ അനന്ത്നാഗിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരാക്രമികളിൽ ഒരാളെ സുരക്ഷാ സേന വധിച്ചതായാണ് റിപ്പോർട്ട്.

