Monday, May 20, 2024
spot_img

കോഴിക്കോട് പന്ത്രണ്ടുകാരിക്ക് നേരെ കൊടും ക്രൂരത; ചട്ടുകം ചൂടാക്കി ദേഹം മുഴുവൻ പൊള്ളിൽ ഏൽപ്പിച്ചു; ഡോക്ടറും ഭാര്യയും അറസ്റ്റിൽ

കോഴിക്കോട് : വീട്ടുജോലിക്ക് നിർത്തിയ പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ ശരീരത്തിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കോഴിക്കോട് പാലാഴിയിലാണ് സംഭവം. കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ദില്ലി സ്വദേശികളായ ഡോക്ടറെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ഡോ. മിൻസ മുഹമ്മദ് കമ്രാൻ (40), ഭാര്യ റുമാന (30) എന്നിവരാണ് പിടിയിലായത്.

നാല് വർഷമായി കോഴിക്കോട് താമസിച്ചുവരികയാണ് ഡോക്ടറും ഭാര്യയും. ബിഹാർ സ്വദേശിനിയായ പെൺകുട്ടി അമ്മ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് കോഴിക്കോട് വീട്ടുജോലിക്ക് എത്തിയത്. ഡോക്ടർ വീട്ടിലില്ലാത്ത നേരം നോക്കിയാണ് ഭാര്യ അക്രമം നടത്തിയിരുന്നത്. സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉൾപ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്യുമായിരുന്നു. കുട്ടിയുടെ ശരീരം മുഴുവൻ പൊള്ളലേറ്റതിന്റെയും മുറിവേൽപ്പിച്ചതിന്റെയും പാടുകളുണ്ട്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പെൺകുട്ടി മൊഴി എടുത്തു.

Related Articles

Latest Articles