Health

ദിവസവും കുടിക്കൂ ഒരു ഗ്ലാസ് കുക്കുംബർ ജ്യൂസ്; ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്

നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാല്‍ തന്നെ പഴവര്‍ഗ്ഗങ്ങളാണ് പൊതുവേ ജ്യൂസ് ആയി ഉപയോഗിക്കാറ്. എന്നാല്‍ അത്ര സ്വാദില്ലെങ്കില്‍ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്. ഇത്തരത്തില്‍ ഒന്നാണ് കുക്കുംബർ അഥവാ ചെറുവെള്ളരി ജ്യൂസ്‌. സ്വാദിന്റെ കാര്യത്തില്‍ മാത്രം മികവ് നില്‍ക്കില്ലെങ്കിലും ആരോഗ്യപരമായ കാര്യങ്ങളില്‍ കുക്കുംബർ ജ്യൂസ് മികച്ചു നില്‍ക്കും.

ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ആരോഗ്യം നല്‍കാനുള്ള നല്ലൊരു വഴിയാണ് കുക്കുമ്ബര്‍ ജ്യൂസ്. ജലത്തിന്റെ സാന്നിധ്യം ഒരു ബോഡി ക്ലെന്‍സറായി പ്രവര്‍ത്തിക്കുകയും ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുവാനും ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

കുക്കുംബർ ജ്യൂസ് കുടിക്കുന്നത് ബിപി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ ശക്തികേന്ദ്രമാണ് വെള്ളരിക്കാ. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഈ പോഷകങ്ങള്‍ ഫലപ്രദമാണ്.

പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ ഒരു കലവറയാണ് കുക്കുമ്ബര്‍ ജ്യൂസ്. ഇത് ചര്‍മത്തിന് അത്ഭുതകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നതുകൊണ്ട് ചുളിവുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ചര്‍മസുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്നു. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചുനിര്‍ത്താന്‍ സാധിക്കും. സൂര്യ താപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും കരുവാളിപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിലെ സിലികോണ്‍, സള്‍ഫര്‍ എന്നിവ മുടിവളര്‍ച്ചയ്ക്ക് സഹായിക്കും.

കലോറി തീരെയില്ലാത്ത കുക്കുമ്ബര്‍ ജ്യൂസ് തടി കുറയ്ക്കാന്‍ പറ്റിയ മികച്ചൊരു വഴിയാണ്. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും. നാരുകള്‍ അഥവാ ഫൈബര്‍ നല്ല ഉറവിടമാണ് വെള്ളരിക്കാ. ഉയര്‍ന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്.

വെള്ളരിക്കയില്‍ അടങ്ങിയിട്ടുള്ള ലയിക്കാത്ത നാരുകള്‍ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തില്‍ കടന്നു പോകാന്‍ അനുവദിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ഗ്യാസ്ട്രൈറ്റിസ്, നെഞ്ചെരിച്ചില്‍, അസിഡിറ്റി, അള്‍സര്‍, മലബന്ധം എന്നിവ ഒഴിവാക്കാന്‍ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഏറെ സഹായകരമാകും.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

4 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

5 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

5 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

5 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

5 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

7 hours ago