Cumin Water
ജീരക വെള്ളത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.
ജീരക വെള്ളത്തിലുള്ള പലതരം ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞ് നിര്‍ത്താന്‍ ജീരക വെള്ളം സഹായിക്കുന്നു. ജീരക വെള്ളം പതിവായി കുടിക്കുന്നത് വയറിലുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
ജീരകം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ദഹനം സാധ്യമാക്കും. ജീരകത്തില്‍ തൈമോള്‍ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ആമാശയ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ മികവുറ്റതാക്കി ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു.ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതില്‍ ഒരു സ്പൂണ്‍ ജീരകം ചേര്‍ക്കുക. ഇത് 5 മിനിറ്റ് കൂടി തിളപ്പിച്ച ശേഷം, ജീരക വിത്തുകള്‍ അരിച്ച് കളഞ്ഞ് വെള്ളം ഒരു പാത്രത്തിലേക്ക് പകര്‍ത്തുക. അധിക നേട്ടങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് അല്പം തേന്‍ അല്ലെങ്കില്‍ നാരങ്ങ നീര് ഇതിലേക്ക് ചേര്‍ക്കാം. ഈ പാനീയം എപ്പോഴും ചൂടോടെ തന്നെ കുടിക്കുക.
ഒരു ടീസ്പൂണ്‍ ജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വെച്ച്, പിറ്റേന്ന് രാവിലെ, വിത്തുകള്‍ അരിച്ചെടുത്ത് വെറും വയറ്റില്‍ ഈ വെള്ളം കുടിക്കാം. ഈ വെള്ളത്തില്‍ വേണമെങ്കില്‍ നാരങ്ങ നീര് ചേര്‍ക്കാം.
ശരീരഭാരം കുറയ്ക്കാനുള്ള അത്ഭുതകരമായ പാനീയമാണ് ജീരക വെള്ളം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാന്‍, ദിവസത്തില്‍ മൂന്ന് തവണ ജീരക വെള്ളം കുടിക്കുക ആദ്യം രാവിലെ ഒഴിഞ്ഞ വയറ്റില്‍, ഉച്ചഭക്ഷണത്തിന് മുമ്ബായി രണ്ടാമത്, തുടര്‍ന്ന് അത്താഴത്തിന് ശേഷം. ജീരക വെള്ളം അമിതമായി കുടിക്കുന്നത് നെഞ്ചെരിച്ചില്‍, അമിത ആര്‍ത്തവ രക്തസ്രാവം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകും. അതിനാല്‍, ഇത് മിതമായി കുടിക്കുക.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…