Sunday, May 19, 2024
spot_img

ജീരകവെള്ളം എന്നും കുടിച്ചാല്‍ ഗുണങ്ങളെക്കാളേറെ ദോഷങ്ങൾ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ…

ജീരകവെള്ളം എന്നും കുടിച്ചാല്‍ ഗുണങ്ങളെക്കാളേറെ ദോഷങ്ങൾ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ… | JEERA WATER

മിക്കവരും കഴിക്കുന്ന ഒന്നാണ് ജീരകം. ഭക്ഷണത്തിലും വെള്ളത്തിലും ധാരാളം ജീരകം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വെള്ളം തിളപ്പിച്ച് അതില്‍ ജീരകം ഇട്ട് കഴിക്കുന്നവരാണ് നമ്മള്‍. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ജീരകത്തിനുണ്ട് എന്നത് തന്നെയാണ് കാര്യം. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം തന്നെ മുന്നില്‍. ജീരകത്തിന്റെ അര്‍ത്ഥം തന്നെ സ്വന്തം ഗുണങ്ങള്‍ കൊണ്ട് രോഗശാന്തി നല്‍കുന്നത് എന്നതാണ്. പല വിധത്തില്‍ ആരോഗ്യത്തിന് ജീരകം അവിഭാജ്യ ഘടകമായി മാറുന്നുണ്ട്.

ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് ഈ സുഗന്ധവ്യഞ്ജനം എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമായിരിക്കും. കാരണം, ധാരാളം ഔഷധക്കൂട്ടുകളിലും ചികിത്സകളിലും ജീരകം ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജീരക വെള്ളം സഹായിക്കുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജീരകം നിങ്ങളെ വളരെയേറെ സഹായിക്കുന്നു.

എന്നാല്‍, ജീരക വെള്ളത്തിന് ധാരാളം പാര്‍ശ്വഫലങ്ങളുമുണ്ട്. അതിനാല്‍, നിയന്ത്രിതമായ അളവില്‍ വേണം ജീരക വെള്ളം കുടിക്കാന്‍. ജീരക വെള്ളം കുടിച്ചാലുണ്ടാകുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. ഗര്‍ഭാവസ്ഥയില്‍ ജീരക വെള്ളം കുടിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ജീരക വെള്ളത്തിന്റെ ഉയര്‍ന്ന ഉപഭോഗം ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.ജീരക വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് അസാധാരണമായ രക്തസ്രാവം. ജീരക വെള്ളം അധികമായി കഴിക്കുന്നത് ശരീരത്തില്‍ രക്തം കട്ടപിടിക്കുന്ന പ്രക്രിയ കുറയ്ക്കുകയും ഇത് രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും.

ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ കുറയ്ക്കുകയും ഹൈപ്പോഗ്ലൈസീമിയ പോലുള്ള സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ ജീരക വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ജീരക വെള്ളത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഗര്‍ഭകാലത്ത് നല്‍കുന്ന മരുന്നുകളിലും പ്രതിഫലിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ ജീരക വെള്ളം കാരണമാകുന്നതിനാല്‍, പ്രത്യേകിച്ച് സി-സെക്ഷന്‍ ഡെലിവറി സമയത്ത് ദോഷകരമാണ്.

ജീരക വെള്ളത്തിന്റെ ഒരു പ്രധാന പാര്‍ശ്വഫലങ്ങളില്‍ നെഞ്ചെരിച്ചില്‍ ഉള്‍പ്പെടുന്നു. ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുന്നതിനാല്‍, ആളുകള്‍ ജീരകം അസംസ്‌കൃതമായി കഴിക്കുന്നത് കാണപ്പെടുന്നു. ഇത് പിന്നീട് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ അസിഡിറ്റിക്ക് കാരണമാകുന്നു. ജീരകത്തിന്റെ സാധാരണ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് ഇത്. അമിതമായ അളവില്‍ ജീരകമോ ജീരക വെള്ളമോ കഴിച്ചാല്‍ ആര്‍ത്തവ സമയത്ത് കടുത്ത രക്തസ്രാവത്തിന് കാരണമാകും. പതിവായി രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ജീരക വെള്ളം നിയന്ത്രിതമായ അളവില്‍ കഴിക്കണം. ഉയര്‍ന്ന അളവില്‍ ജീരകവെള്ളം കഴിക്കുന്നത് കരളിനും വൃക്കയ്ക്കും ദോഷം ചെയ്യും. ഈ പ്രശ്‌നത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ ബോധവാന്‍മാരാക്കുകയും ജീരക വെള്ളം കുടിക്കുന്നത് കുറയ്ക്കുകയും വേണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles