Wednesday, December 17, 2025

കർഫ്യൂവിന് പിന്നാലെ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്കിട്ട് ശ്രീലങ്ക; നടപടി തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കാൻ

കൊളംബോ: കർഫ്യൂവിന് പിന്നാലെ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്കിട്ട് ശ്രീലങ്ക. കടുത്ത നിയന്ത്രണങ്ങളാണ് ശ്രീലങ്കൻ സർക്കാർ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.

ജനങ്ങൾ പ്രതിഷേധത്തിന് ഒത്തുകൂടുന്നത് തടയാനാണ് സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പടുത്തിയത്. കൂടാതെ തെറ്റായ വിവങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും ഇത് സഹായിക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം.

അതേസമയം ഇന്നലെ പ്രഖ്യാപിച്ച കർഫ്യൂ ഇന്നും തുടരുകയാണ്. പ്രതിസന്ധി തരണം ചെയ്യാൻ എല്ലാ പർട്ടികളേയും ചേർത്ത് സർക്കാർ രൂപീകരിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.

Related Articles

Latest Articles