ദില്ലി- ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ദൗത്യത്തിന്‍റെ നിർണായക നിമിഷങ്ങൾ കാണാനും പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാനും പാക്കിസ്ഥാനികൾ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഗൂഗിൾ സേർച്ച് ഡേറ്റകൾ വ്യക്തമാക്കുന്നു . പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ഇന്ത്യയുടെ ഐഎസ്ആര്‍ഒ പദ്ധതികളോട് താൽപര്യമുണ്ടെന്നതിന്റെ തെളിവാണ് പുറത്ത് വന്നിരിക്കുന്ന ഗൂഗിൾ സേർച്ച് റിപ്പോര്‍ട്ടുകൾ.
ട്വിറ്ററിലും മാധ്യമങ്ങളിലും ഐഎസ്ആര്‍ഒയുടെ ചന്ദ്രയാൻ -2 ദൗത്യത്തെ പരിഹസിക്കാൻ രംഗത്തിറങ്ങിയ പാക്കിസ്ഥാന്‍റെ നേതൃത്വത്തിന് രാഷ്ട്രീയ താൽപര്യമുണ്ടാകാം, പക്ഷേ ഇത് സാധാരണ പാക്കിസ്ഥാനികളെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തെക്കുറിച്ച് അറിയാനാണ് ഉപയോഗിച്ചത്.
വിക്രം ലാൻഡിങ്ങിന്‍റെ അന്നു പുലർച്ചെ രണ്ട് മണിയോടെ പാക്കിസ്ഥാനിലെ ഭൂരിഭാഗം ആളുകളും ഗൂഗിൾ സേർച്ചിൽ തിരഞ്ഞത് ചന്ദ്രയാൻ–2നെക്കുറിച്ചാണ്.വിക്രം ലാൻഡറുമായി സിഗ്നൽ നഷ്ടപ്പെട്ടതിനു ശേഷവും ചന്ദ്രയാൻ -2 വിന് എന്ത് സംഭവിച്ചതെന്താണെന്നറിയാനുള്ള പാക്കിസ്ഥാനികളുടെ താൽപര്യവും കൂടി. എന്നാൽ രണ്ടു ദിവസത്തിനു ശേഷം ‘ചന്ദ്രയാൻ 2’ നായുള്ള തിരയൽ താൽപര്യം പാക്കിസ്ഥാനിൽ കൂടിയെങ്കിലും ഇന്ത്യയിൽ താരതമ്യേന കുറഞ്ഞു.
സെപ്റ്റംബർ 7 ന് പുലർച്ചെ 12.30 ഓടെയാണ് ചന്ദ്രയാൻ 2 വിന്‍റെ സേർച്ചിങ് താൽപര്യം വർധിക്കാൻ തുടങ്ങിയത്. ഇതിനുശേഷം ചന്ദ്രയാൻ 2 നെക്കുറിച്ചുള്ള തിരയൽ താൽപര്യം കുത്തനെ ഉയർന്ന് പുലർച്ചെ 2.30 ന് അതിന്‍റെ ഏറ്റവും ഉയർന്ന നിലയിലെത്തി. വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടതോടെ വിവരങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

