Wednesday, September 23, 2026

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വനിതയോട് കയര്‍ത്ത് പാക്കിസ്ഥാനി യുവാവ്, വീഡിയോ വൈറല്‍

ബര്‍മിങ്ഹാം- ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ഇന്ത്യക്കാരിയായ മുതിര്‍ന്ന സ്ത്രീയോട് മോശം ഭാഷയില്‍ കയര്‍ക്കുന്ന പാക്കിസ്ഥാനിയുവാവിന്‍റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വളരെ പ്രായമുള്ള ഇന്ത്യന്‍ സ്ത്രീയോട് നിങ്ങള്‍ ബര്‍മിങ് വിട്ട് പോകണമെന്നാണ് പാക്കിസ്ഥാനി യുവാവ് ആക്രോശിക്കുന്നത്. ഇത് നിങ്ങളുടെ ഇടമല്ല എന്നും യുവാവ് ആക്രോശിക്കുന്നു.

കശ്മീര്‍ വിഷയത്തില്‍ ഇംഗ്ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് നേരെ പാക്കിസ്ഥാനികള്‍ മോശമായി പ്രതികരിക്കുന്നുവെന്ന വ്യാപക പരാതി ഉയരുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവം. നേരത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫിസിന് നേര്‍ക്ക് പാക് സ്വദേശികള്‍ അതിക്രമം നടത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു.

Related Articles

Latest Articles