International

കറന്‍സിക്ക് പേപ്പറിന്റെ വില, വെനസ്വേലക്കാര്‍ സ്വര്‍ണത്തിന് പിന്നാലെ

ആഭ്യന്തര പ്രതിസന്ധിയിലും യുഎസ് ഉപരോധത്തിലും വലയുന്ന വെനസ്വലയില്‍ ദേശീയ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ സ്വന്തം നാട്ടില്‍ പോലും വെനസ്വേലിയന്‍ കറൻസിക്ക് പേപ്പറിന്റെ വിലപോലും ലഭിക്കാതായി. രാജ്യത്തെ ധാതു നിക്ഷേപം ധാരാളമുള്ള വനപ്രദേശങ്ങളില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ് വെനസ്വേലക്കാര്‍. രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നു തുടങ്ങിയതിന് പിന്നാലെ സുരക്ഷിത നിക്ഷേപമായി ആളുകള്‍ സ്വര്‍ണത്തെ കണ്ടുതുടങ്ങി. ഇതോടെ സ്വര്‍ണം അടക്കമുള്ള ധാതുക്കള്‍ സുലഭമായ വനപ്രദേശങ്ങളില്‍ ചെറുകിട ഖനികള്‍ തുടങ്ങി സ്വര്‍ണം കുഴിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ് വെനസ്വേലക്കാര്‍.

നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ചെറുതല്ലാത്ത വിധത്തില്‍ ഇത് സഹായിക്കുന്നുണ്ട്. വെനസ്വേലിയന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച മൂലം അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരുന്നതിന്റെ ചിലവ് വലിയ തോതില്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പകരമായി ഇപ്പോള്‍ സ്വര്‍ണം ഉപയോഗിച്ചാണ് ഭരണകൂടം അവശ്യസാധനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര സ്വര്‍ണവിപണിയെ ആശ്രയിക്കാതെയാണ് ഈ കൈമാറ്റങ്ങള്‍.

യു.എസ് ഉപരോധം പ്രധാന വരുമാന മാര്‍ഗമായിരുന്ന ക്രൂഡ് ഓയില്‍ വില്‍പ്പനയെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ക്കും സ്വര്‍ണം കുഴിച്ചെടുക്കാമെന്ന അവസ്ഥ വെനസ്വേലയില്‍ സംജാതമായി. ഈ മേഖലയിലുണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഫലത്തില്‍ അവിടെയില്ല. സ്വര്‍ണം ഖനനം ചെയ്യുന്നതിനിടെയില്‍ ഖനിഅപകടത്തിലും മെര്‍ക്കുറി ഉപയോഗിച്ച് അശാസ്ത്രീയമായി സ്വര്‍ണം വേര്‍തിരിക്കുന്നതിനിടയില്‍ വിഷബാധയേറ്റും പകര്‍ച്ചവ്യാധികള്‍ മൂലവും നിരവധി ആളുകള്‍ മരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

admin

Recent Posts

കെനിയക്കാരൻ 6.5 കോടിയുടെ കൊക്കൈനുമായി വിമാനമിറങ്ങിയത് ആർക്ക് വേണ്ടി? കൊച്ചിയിലെ ഇടപാടുകാർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6.5 കോടിയുടെ കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിലായ കേസിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി…

6 mins ago

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് പൗർണ്ണമിക്കാവിൽ കാണാം! രാജസ്ഥാനിൽ നിർമ്മിച്ച വിഗ്രഹം കേരളത്തിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ…

35 mins ago

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

42 mins ago

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

10 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

10 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

10 hours ago