പ്രതീകാത്മക ചിത്രം
ഉപഭോക്താക്കൾ വൻ തോതിൽ കൊഴിഞ്ഞു പോകുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ ഉപഭോക്താക്കളെ നിലനിര്‍ത്താനും, തിരികെ കൊണ്ടുവരുന്നതിനുമായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ്. ആപ്പ് പുറത്തിറങ്ങിയ ദിവസം മുതല്‍ തന്നെ വലിയൊരു പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നാണ് ഡയറക്ട് മെസേജ് ഫീച്ചറിന്റെ അഭാവം. ഈ പ്രശ്‌നം ഉടനടി തന്നെ പരിഹരിക്കുമെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസ്സേരി വ്യക്തമാക്കി . വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ട്വിറ്ററിന് സമാനമായി പോസ്റ്റുകളെ വേര്‍തിരിക്കുന്ന ‘ഫോളോയിങ്’, ‘ഫോര്‍ യു’ ഫീഡുകള്‍ ത്രെഡ്‌സില്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
ലോഞ്ച് ചെയ്ത് ആദ്യ ദിവസങ്ങളില്‍ ത്രെഡ് ആപ്പിൽ വന്‍ ജനപ്രവാഹമാണുണ്ടായത്. 10 കോടിയോളം ഉപഭോക്താക്കളെ ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചെങ്കിലും ഇതില്‍ പകുതിയിലേറെ ഉപഭോക്താക്കളെ അധികം വൈകാതെ നഷ്ടപ്പെട്ടുവെന്നാണ് കമ്പനി നല്‍കുന്ന വിവരം.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…