Friday, May 3, 2024
spot_img

ഉപഭോക്താക്കളെ പിടിച്ചു നിർത്തണം ! നിർണ്ണായക അപ്ഡേറ്റിനൊരുങ്ങി ത്രെഡ്‌സ്

ഉപഭോക്താക്കൾ വൻ തോതിൽ കൊഴിഞ്ഞു പോകുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ ഉപഭോക്താക്കളെ നിലനിര്‍ത്താനും, തിരികെ കൊണ്ടുവരുന്നതിനുമായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ്. ആപ്പ് പുറത്തിറങ്ങിയ ദിവസം മുതല്‍ തന്നെ വലിയൊരു പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നാണ് ഡയറക്ട് മെസേജ് ഫീച്ചറിന്റെ അഭാവം. ഈ പ്രശ്‌നം ഉടനടി തന്നെ പരിഹരിക്കുമെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസ്സേരി വ്യക്തമാക്കി . വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ട്വിറ്ററിന് സമാനമായി പോസ്റ്റുകളെ വേര്‍തിരിക്കുന്ന ‘ഫോളോയിങ്’, ‘ഫോര്‍ യു’ ഫീഡുകള്‍ ത്രെഡ്‌സില്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.

ലോഞ്ച് ചെയ്ത് ആദ്യ ദിവസങ്ങളില്‍ ത്രെഡ് ആപ്പിൽ വന്‍ ജനപ്രവാഹമാണുണ്ടായത്. 10 കോടിയോളം ഉപഭോക്താക്കളെ ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചെങ്കിലും ഇതില്‍ പകുതിയിലേറെ ഉപഭോക്താക്കളെ അധികം വൈകാതെ നഷ്ടപ്പെട്ടുവെന്നാണ് കമ്പനി നല്‍കുന്ന വിവരം.

Related Articles

Latest Articles