തൊടുപുഴ: സി.വി.വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക്. രണ്ട് പുതുമുഖങ്ങളാണ് 10 അംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്ളത്. അറുപത്തൊന്നുകാരനായ സി വി വര്‍ഗീസ് കെഎസ്‌വൈ എഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 20 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. കെഎസ്ആര്‍ടിസി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് അദ്ദേഹം. നിലവില്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റുമാണ്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനുമാണ്.
അതേസമയം മൂന്ന് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നിലവിലെ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനെ സ്ഥാനത്ത് നിന്ന് മാറ്റും. അതോടൊപ്പം പാര്‍ട്ടി നടപടി നേരിട്ട ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ (Devikulam Former MLA S Rajendran) ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുമളിയില്‍ ഇന്ന് നടക്കുന്ന സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

