Friday, December 19, 2025

ഷാഫി പറമ്പിലിനെ അഭിനന്ദിച്ച് പോസ്റ്റിട്ടതിന് പിന്നാലെ സൈബറാക്രമണം !സൈബർ കമ്മികൂട്ടങ്ങൾക്കെതിരെ തുറന്നടിച്ച് മാദ്ധ്യമ പ്രവർത്തക

സ്വാതന്ത്ര്യം,സമത്വം,ജനാധിപത്യം എന്നൊക്കെ ജനമധ്യത്തിൽ പ്രസംഗിക്കാൻ പറ്റുമെങ്കിലും അതൊന്നും നൂറു ജന്മം ജനിച്ചാലും തങ്ങളെകൊണ്ട് നടക്കുന്ന കാര്യങ്ങളല്ലെന്ന് തെളിയിച്ച കൂട്ടരാണ് സൈബർ കമ്മികൂട്ടങ്ങൾ. പോരാളി ഷാജിമാരെയടക്കം ഈ ഗണത്തിൽ കൂട്ടാവുന്നതാണ്. ആളുകളുടെ വ്യക്തിഗത അഭിപ്രായങ്ങൾ തങ്ങൾക്കനുകൂലമല്ലെങ്കിൽ അവരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ താറടിക്കുക എന്ന പണിയാണ് ഈ വെട്ടുകിളി കൂട്ടങ്ങൾ കാലാകാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഒറ്റ വാക്കെഴുതിയാൽ കേസെടുക്കുന്ന പോലീസ് സാമാന്യ മര്യാദയുടെ സർവ്വ സീമകളും ലംഘിക്കുന്ന ഇവർക്കെതിരെ കേസെടുത്തതായോ ഇവർ ശിക്ഷിക്കപ്പെട്ടതായോ അറിവില്ല.

സൈബർ പോരാളികളുടെ ഒടുവിലത്തെ ഇര മാദ്ധ്യമ പ്രവർത്തകയായ സൂര്യ സുജിയാണ്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച് സൂര്യ പങ്കുവച്ച പോസ്റ്റാണ് സൈബർ കമ്മിക്കൂട്ടങ്ങളെ പ്രകോപിതരാക്കിയത്. പിന്നാലെ സൂര്യയ്‌ക്കെതിരായ സൈബർ ആക്രമണവും പോരാളികൾ ആരംഭിച്ചു. ഒരു വിദ്യാർത്ഥി സംഘടനയിലും പ്രവർത്തിച്ചിട്ടില്ലാത്ത സൂര്യ കെഎസ്‌യുവിന്റെ പ്രവർത്തകയായിരുന്നെന്ന പുതിയ കണ്ടുപിടുത്തം പോലും പോരാളികൾ കഷ്ടപ്പെട്ട് നടത്തി.എന്തായാലും പോരാളികൾ കഷ്ടപ്പെട്ട് നടത്തിയ കണ്ടുപിടിത്തങ്ങളുടെ സ്ക്രീൻഷോട്ടുകൾ അടക്കം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഫാസിസത്തിനെതിരെ സംസാരിക്കുന്നു എന്ന് സ്വയം പറഞ്ഞ് അഹങ്കരിക്കുന്ന കമ്മിക്കൂട്ടങ്ങൾ ഇപ്പോൾ ചെയ്യുന്നതാണ് ഫാസിസം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

സൂര്യ സുജി പങ്കുവച്ച കുറിപ്പ് വായിക്കാം

താറടിക്കുക

എന്റെ വ്യക്തി സ്വാതന്ത്ര്യം തീരുമാനിക്കുന്നത് ആരാണ്? ഞാൻ ആണ് എന്നാണ് എന്റെ ബോധ്യം!
പക്ഷെ ഇവർ പറയുന്നു, അത് ഇവർ ആണ് എന്ന്…ഷാഫി പറമ്പിൽ എന്ന നേതാവിനോട് വ്യക്തിപരമായി ഇഷ്ടമുണ്ട്..വടകരയിൽ ഷാഫി ജയിച്ചതിൽ മറ്റു പലരെയും പോലെ ഞാനും ഒരു പോസ്റ്റ്‌ ഇട്ടു, അഭിനന്ദിച്ചുകൊണ്ട്.. ഞാൻ എവിടെയും ആ പോസ്റ്റിൽ ശൈലജ ടീച്ചറെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല, ശൈലജ ടീച്ചറെയും എനിക്ക് വ്യക്തിപരമായി ഇഷ്ടമാണ്..

ഷാഫി യുടെ പോസ്റ്റ്‌ ഇട്ടതിനാണ് ഈ സ്ത്രീ എന്റെ പോസ്റ്റ് സ്ക്രീന്ഷോട് എടുത്ത് സൈബർ ബുള്ളയിങ് നു ആഹ്വാനം ചെയ്തത്..അത് അങ്ങനെ അല്ല എന്ന് സ്ഥാപിക്കുന്നവരോട് എന്റെ പോസ്റ്റിനു താഴെ വന്ന comments പരിശോധിക്കാം.. ഇവരുടെ ഈ പോസ്റ്റ്‌ കാരണം പല പ്രൊഫൈലുകളിൽ നിന്നും എനിക്ക് ഇത്തരത്തിലുള്ള comments വരുന്നുണ്ട്..പിന്നെ ഈ സ്ത്രീ പറയുന്നത് ഞാൻ പഴയ ksu കാരിയെന്ന്.. അതിന്റെ തെളിവുകൾ വല്ലതും ഉണ്ടേൽ എന്നെയും കൂടി ഒന്ന് കാണിക്കണേ!! ഞാൻ ഇന്നേ വരെ ഒരു സംഘടനയുടെയും ഭാഗം ആയിട്ടില്ല, ഒരു വിദ്യാർത്ഥി സംഘടനയിലും പ്രവർത്തിച്ചിട്ടുമില്ല. പിന്നെ ഇവർ എന്തിനു ഈ കല്ല് വെച്ച നുണകൾ പറയണം?

അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം ഒന്നും നിങ്ങളുടെ ഒന്നും dictionariyil ഇല്ലേ? അപ്പോ ഇതല്ലേ fascism!
അപ്പോ നിങ്ങൾ വെട്ടുക്കിളി കൂട്ടങ്ങൾ ഇങ്ങനെ വീണ്ടും അപവാദങ്ങൾ പറഞ്ഞു നടന്നോളു…

Related Articles

Latest Articles