Tuesday, October 27, 2026

നരേന്ദ്രമോദി രാഷ്‌ട്രപതി ഭവനിലെത്തി ! ദ്രൗപതി മുർമുവിനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു ; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് രാഷ്ട്രപതി

ദില്ലി : രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി. സർക്കാർ രൂപീകരണത്തിനായുള്ള അവകാശവാദം ഉന്നയിച്ചു. ഇതേ തുടർന്ന് എൻഡിഎയെ സർക്കാർ രൂപീകരിക്കാനായി രാഷ്ട്രപതി ക്ഷണിച്ചു.

വൈകീട്ടോടെയായിരുന്നു നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിൽ എത്തിയത്. സർക്കാർ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച മോദി, രാഷ്‌ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. മൂന്നാം എൻഡിഎ സർക്കാർ രൂപീകരിക്കാനുള്ള അനുമതി നൽകുന്ന ഔദ്യോ​ഗിക കത്ത് രാഷ്‌ട്രപതി മോദിക്ക് നൽകി. തുടർന്ന് രാഷ്‌ട്രപതി ഭവന് മുന്നിൽ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. എൻഡിഎ സഖ്യം സുശക്തവും വികസോന്മുഖവുമായ സർക്കാരിനെ രൂപീകരിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. അതേസമയം, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിൽ നേതാക്കൾ യോ​ഗം ചേരുകയാണ്. ജയന്ത് ചൗധരി, പ്രഫുൽ പട്ടേൽ, രാജ്നാഥ് സിം​ഗ് എന്നിവർ യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Related Articles

Latest Articles