International

“ഫോട്ടോ എടുത്താൽ ഇനി പണിപാളും”; സമ്മതമില്ലാതെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപ പിഴ; നിർണായക നിയമ ഭേദഗതിയുമായി സർക്കാർ

ദുബായ്: പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരുകോടി രൂപവരെ പിഴ അടക്കണമെന്ന നിയമവുമായി യു.എ.ഇ. പൗരന്മാരുടെ സ്വകാര്യത മാനിച്ചാണ് യു.എ.ഇയില്‍ പുതിയ സൈബര്‍ നിയമം നിര്‍മിച്ചിരിക്കുന്നത്. അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താൽ 6 മാസത്തെ തടവു ശിക്ഷയോ 1.5 ലക്ഷം ദിർഹം (30 ലക്ഷം രൂപയിലേറ മുതൽ 5 ലക്ഷം ദിർഹം (ഒരു കോടിയിലേറെ രൂപ) വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കും.

ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും ശിക്ഷക്കിടയാക്കും.ഓണ്‍ലൈന്‍, സാങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നത് സൈബര്‍ ലോയുടെ പരിധിയില്‍ വരും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും സോഫ്റ്റ്‌വയറും കണ്ടുകെട്ടാനുള്ള അധികാരവും കോടതിക്കുണ്ടായിരിക്കുമെന്നും നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

ഇതിന് പുറമെ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാര്‍ത്ത പ്രചരണം, അധിക്ഷേപ പ്രചരണം എന്നിവയും നിയമപരിധിയില്‍ വരുന്നവയാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് യു.എ.ഇ.ക്ക് പുറത്തുള്ള ആളുകളോ വെബ് പ്ലാറ്റ്ഫോമുകളോ ആണെങ്കില്‍പ്പോലും നടപടികള്‍ സ്വീകരിക്കുന്നതിന് സൈബര്‍ ക്രൈം നിയമത്തിലെ ഭേദഗതികള്‍ സാധുത നല്‍കുന്നുണ്ട്.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

4 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

19 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

19 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

19 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

20 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

20 hours ago