ഹൈദരാബാദ്: ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്. ഗുലാബ് (Cyclone Gulab) ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദേശം കാലാവസ്ഥ വകുപ്പ് നൽകിയത്.
കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ഒഡീഷയിലേക്കും ആന്ധ്രയിലേക്കും നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത് .
ശക്തിയേറിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട് എന്നും ഇത് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്ക് ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾ കടക്കുകയും ചെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ്.
മാത്രമല്ല ന്യൂനമർദ്ദത്തിന്റേയും ചുഴലിക്കാറ്റിന്റേയും പ്രഭാവത്തിൽ ഇരുസംസ്ഥാനങ്ങളിലേയും തീരപ്രദേശങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷകർ നൽകുന്നുണ്ട്.
ഒഡീഷയെയും ആന്ധ്രപ്രദേശിനേയും കൂടാതെ തെലുങ്കാന,ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 -60 കിലോമീറ്ററും വടക്കുപടിഞ്ഞാറൻ ഭാഗത്തും പടിഞ്ഞാറ്-മധ്യ ബംഗാൾ ഉൾക്കടലിലും 70 കി.മീ വേഗതയിലുമാണ്. ഇത് ക്രമേണ മണിക്കൂറിൽ 70 -80 കിലോമീറ്ററായും വരും ദിവസങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്ററായും ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഒഡീഷ, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ് എന്നീ സംസഥാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രതാനിർദേശം.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…