Saturday, December 20, 2025

ചക്രവാതച്ചുഴി, ന്യൂനമർദപ്പാത്തി: സംസ്ഥാനത്ത് കനത്ത മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് ഇടയാക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്നു ഛത്തീസ്ഗഡ് വരെ ന്യൂനമർദപ്പാത്തിയും നിലനിൽക്കുന്നുണ്ട്.

24 മണിക്കൂറിൽ 115.6 – 204.4 മില്ലി മീറ്റർ മഴയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 – 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലുള്ളത്.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ചുവടെ നൽകുന്നു.

01–05–23: പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂർ

02–05–23: പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശൂർ
03–05–23: പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശൂർ

Related Articles

Latest Articles