Tuesday, January 6, 2026

ജമ്മുവിലെ പ്രസവാശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നിരവധി രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരികയാണ്.

ചില ആശുപത്രി ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 13 പേരെ ഇതുവരെ പുറത്തെത്തിച്ചതായും, ചികിത്സയ്ക്കായി GMC അനന്ത്നാഗിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. അതേസമയം ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അപകടസമയത്ത് എത്ര പേർ ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നത് ഇതുവരെ അറിവായിട്ടില്ല.

Related Articles

Latest Articles