Monday, May 20, 2024
spot_img

ഇഡ്ഡലിക്കും ഒരു ലോകറെക്കോഡ്! ലോകത്തെ ഏറ്റവും വലിയ ഇഡലി ഫാക്ടറി വരുന്നു…

ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ഇഡ്ഡലി ഫാക്ടറി ബംഗളൂരില്‍ ആരംഭിക്കാന്‍ ഒരുങ്ങി ഐഡി ഫ്രഷ് ഫുഡ്‌സ്. ബെംഗളൂരു ആസ്ഥാനമായുള്ള ഭക്ഷ്യ ഉത്പന്ന കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്സ് ആണ് ഇഡ്ഡലി ഫാക്ടറി തുറക്കുന്നത്. 2021ൽ ഫാക്ടറി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ പിസി മുസ്തഫ പറഞ്ഞു.കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് കമ്പനിയിലെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. എന്നാല്‍ 2021ല്‍ കമ്പനിക്ക് വളരെ നല്ല വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 ല്‍ ഈ കമ്പനി 35 കോടി ഇഡ്ഡലികളും 10 കോടി പൊറോട്ടകളും 2 കോടി കപ്പ് കാപ്പിയും വിറ്റിരുന്നു. 2021ലെ സാമ്പത്തിക വര്‍ഷം കമ്പനിക്ക് മികച്ച വര്‍ഷമാണെന്നാണ് കരുതുന്നത്. 330 കോടിയുടെ വരുമാനമാണ് കമ്പനി അടുത്ത വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. ദില്ലി, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് കമ്പനിക്ക് ഫാക്ടറി ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് കാലതാമസം നേരിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർക്ക് ഇഡ്ഡലി-കോഫിയും മലബാർ‌ പൊറോട്ടയുമാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നും മുസ്തഫ വ്യക്തമാക്കി.

Related Articles

Latest Articles